COVID 19Latest NewsKeralaNews

തിരുവല്ലയില്‍ കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട: തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇതോടെ 35 അംഗങ്ങളുളള കന്യാസ്ത്രീ മഠം അടച്ചു.

കഴിഞ്ഞ ദിവസമാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം കണ്ടെത്തിയത്. ഒരാള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ കന്യാസ്ത്രീ കമ്മ്യൂണിറ്റി വാര്‍ഡിലാണ് സേവനം ചെയ്യുന്നത്.

ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 52 പേരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button