തിരുവനന്തപുരം: സ്വപ്‌നയും കൂട്ടരും കേരളത്തിലേയ്ക്ക് കടത്തികൊണ്ടുവന്നിരുന്നത് കോടികളുട സ്വര്‍ണമെന്ന് സരിതിന്റെ മൊഴി. എന്നാല്‍ കോടികളുടെ സ്വര്‍ണം ആരാണ് അയക്കുന്നതെന്നോ ആര്‍ക്കാണ് എന്നോ തനിക്കറിയില്ലെന്നും എല്ലാം സ്വപ്‌ന മാഡത്തിനേ അറിയൂ എന്നും സരിത് കസ്റ്റംസിനോടു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലേക്കും മംഗലാപുരം അടക്കം മറ്റു സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കും സ്വര്‍ണം കടത്താന്‍ സ്വപ്നയ്ക്കും സംഘത്തിനും ഉന്നതരുടെ സഹായം പതിവായി ലഭിച്ചിരുന്നുവെന്നാണ് സരിത് കസ്റ്റംസിന് നല്‍കിയ മൊഴി
പൊലീസ് ആസ്ഥാനത്ത് സ്വപ്നയ്‌ക്കൊപ്പം പലവട്ടം പോയിട്ടുണ്ടെന്ന് സരിത് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പ്രതികളുടെ ഫോണ്‍ കോള്‍ രേഖകളില്‍ നിന്ന് ഏതൊക്കെ ഉന്നതരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തും. സ്വര്‍ണക്കടത്തില്‍ പങ്കാളികളാണോ എന്നതും അന്വേഷിക്കും.
സ്വര്‍ണക്കടത്തിന്റെ ലക്ഷ്യം തീവ്രവാദപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം മലബാറിലേക്കും മംഗലാപുരത്തേക്കും വ്യാപിപ്പിക്കും. അന്വേഷണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.
കോണ്‍സലേറ്റിലെ ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് സാധ്യമല്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. കോണ്‍സലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എന്‍.ഐ.എ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാഗേജ് വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ശുപാര്‍ശ ചെയ്തവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എന്‍.ഐ.എ വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കസ്റ്റംസ് ക്ലിയറിംഗ് ഏജന്റുമാരും രണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും ഡല്‍ഹിയിലെയും മുംബയിലെയും കസ്റ്റംസ് ഉദ്യോഗസ്ഥരും ശുപാര്‍ശ ചെയ്‌തെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം.
Post Your Comments