തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നടന്ന ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് പങ്കില്ലെന്ന് സരിത്. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സരിത് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഗൂഢാലോചന നടന്നത് ഈ ഫ്ളാറ്റിൽ വെച്ചാണെന്നും സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സരിത് മൊഴി നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.
അതേസമയം ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന, വിവിധ സ്വർണ കള്ളക്കടത്ത് കേസുകളിലെ പ്രതി ജലാൽ കീഴടങ്ങിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാൽ കീഴടങ്ങിയത്. നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായാണ് ഇന്നലെ പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്.
Post Your Comments