തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുയായിയും നെല്ല് എന്ന സിപിഎം സ്‌പോണ്‍സേര്‍ഡ് ഓണ്‍ലൈന്‍ മാസികയുടെ എഡിറ്ററുമായ പ്രീജിത്ത് രാജ്. രാജഭരണ കാലത്ത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന നിരവധി മനുഷ്യവിരുദ്ധ നികുതികളിൽ ഒന്നായിരുന്നു കൊതക്കാണമെന്നും പ്രീജിത് ഫേസ്ബുക്കിലൂടെ പറയുന്നു. പണ്ടാരംവക വസ്തുവിൽ തൂറാൻ ഇരുന്നാൽ, അയാളിൽ നിന്നും ഈടാക്കുന്ന പിഴയായിരുന്നു കൊതക്കാണം. സ്വന്തമായി ഭൂമി ഇല്ലാത്ത പാവങ്ങൾക്ക് നന്നായി ഒന്ന് വെളിക്കിരിക്കാൻ പോലും ഈ പിഴനികുതി മൂലം ആ കാലത്ത് സാധിച്ചിരുന്നില്ല. അന്ന് ഭൂമിയെല്ലാം പണ്ടാരം വക ആയിരുന്നല്ലോയെന്നും പ്രീജിത് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാജഭരണ കാലത്ത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന നിരവധി മനുഷ്യവിരുദ്ധ നികുതികളിൽ ഒന്നായിരുന്നു കൊതക്കാണം.
പണ്ടാരംവക വസ്തുവിൽ തൂറാൻ ഇരുന്നാൽ, അയാളിൽ നിന്നും ഈടാക്കുന്ന പിഴയായിരുന്നു കൊതക്കാണം. സ്വന്തമായി ഭൂമി ഇല്ലാത്ത പാവങ്ങൾക്ക് നന്നായി ഒന്ന് വെളിക്കിരിക്കാൻ പോലും ഈ പിഴനികുതി മൂലം ആ കാലത്ത് സാധിച്ചിരുന്നില്ല. അന്ന് ഭൂമിയെല്ലാം പണ്ടാരം വക ആയിരുന്നല്ലോ.
ഈ തീട്ടക്കാശും ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം. അതൊക്കെ ആരും കട്ടുകൊണ്ടുപോവാതെ കുറെ കാലം പല നിലവറകളിലായി ശ്രീ പത്മനാഭൻ സൂക്ഷിച്ചു.
അവിടെ നിന്നാണ് കിണ്ടിയും മൊന്തയും കൊണ്ടുവന്ന്, അതിലൊക്കെ സ്വർണവും രത്നവും നിറച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു രാജാവ് പത്മനാഭ സ്വാമിയുടെ നിധി കള്ളക്കടത്ത് നടത്താൻ തുടങ്ങിയത്. 266 കിലോ സ്വർണം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കള്ളക്കടത്ത് നടത്തി എന്നാണ് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തത്.
പത്മനാഭ സ്വാമി ദാസനായ ഒരു പരമഭക്തൻ, സുന്ദരരാജ അയ്യർ ഈ കള്ളക്കടത്ത് കണ്ട് സഹിക്കാനാവാതെ കോടതിയിൽ കേസിന് പോയി. ശിവസേനയുടെ ആംബുലൻസ് കൊലവിളിയോടെ സുന്ദരരാജന് നേരെ ചീറി വന്ന ചരിത്രമൊക്കെ ഉണ്ട്. അതൊക്കെ കൂട്ടിവായിക്കണം. എന്തായാലും ആ കേസിന്റെ ബാക്കിപത്രമാണ് ഈ സുപ്രീംകോടതി വിധി.
എന്തായാലും ഇനി കൊതക്കാണ ശേഖരം അടക്കമുള്ള പത്മനാഭന്റെ നിധി തിരുവിതാംകൂർ രാജകുടുംബത്തിന് കള്ളക്കടത്ത് നടത്താൻ സാധിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Post Your Comments