
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്.
ജൂലൈ ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്.
തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.പിന്നീടാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഇദ്ദേഹം മരിച്ചത്.
Post Your Comments