COVID 19Latest NewsKeralaNews

കാസർഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് • നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ജില്ലയില്‍ തിങ്കളാഴ്ച ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

വിദേശത്ത് നിന്നെത്തിയവര്‍: ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന 58 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് വന്ന 30 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,ജൂലൈ ഒന്നിന് വന്ന 22 വയസുള്ള കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 26 ന് വന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി(എല്ലാവരും ദുബായില്‍ നിന്ന് വന്നവര്‍), ജൂണ്‍ 24 ന് ഒമാനില്‍ നിന്ന് വന്ന 28 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 21 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി

ഇതര സംസ്ഥാനത്ത് നിന്ന് വന്നത്: ജൂലൈ ഏഴിന് ബംഗളൂരുവില്‍ നിന്നെത്തിയ 35 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി

സമ്പര്‍ക്കം: നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനായ 54 വയസുള്ള കരിവെള്ളൂര്‍ പഞ്ചായത്ത് സ്വദേശി

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേര്‍

വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 768 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേരാണ്. പുതിയതായി 371 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 30 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1266 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 529 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

9 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ 27 ന് കോവിഡ് സ്ഥീരീകരിച്ച 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി,ജൂലൈ ആറിന് പോസിറ്റീവായ കഞ്ഞങ്ങാട് നഗരസഭയിലെ നാല് വയസുള്ള രണ്ട് ആണ്‍കുട്ടികള്‍(എല്ലാവരും അബുദാബി),

ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ രണ്ടിന് പോസിറ്റീവായ 30 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി(കുവൈത്ത്)

തലശ്ശേരി ജനറല്‍ ആശുപത്രി: ജൂലൈ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ദുബായ്)

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: മെയ് 25 ന് പോസിറ്റീവായ 26 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി( മഹാരാഷ്ട്ര), ജൂലൈ അഞ്ചിന് പോസിറ്റീവായ 40 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി(സമ്പര്‍ക്കം)

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ ഒന്നിന് പോസിറ്റീവായ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി (കുവൈത്ത്),ജൂലൈ നാലിന് രോഗംസ്ഥിരീകരിച്ച 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബായ്)

കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം: വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ 7 ദിവസം കട അടപ്പിക്കും-ജില്ലാ കളക്ടര്‍

കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം.

കഴിഞ്ഞ ദിവസംമാണ് (ജൂലൈ 12) ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങളുമായി വന്ന ലോറികളിലെത്തിയ ആളുകളില്‍ നിന്നാണ് രോഗം പര്‍ന്നിട്ടുള്ളത്. അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് വരുന്ന ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ എട്ടുപേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങള്‍. കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത്. ഈ നേട്ടം നമുക്കിനിയും കൈവരിക്കാന്‍ കഴിയും. അതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. ജില്ലയില്‍ പുതിയതായി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അനാവശ്യ യാത്രകളും കൂട്ടം കൂടലും നിര്‍ബന്ധമായും ജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകള്‍ എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button