ന്യൂഡല്‍ഹി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടായിട്ടും രാജ്യത്ത് സ്വര്‍ണ- വജ്രാഭരണങ്ങളുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞമാസം 34.72 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ 1.64 ബില്യണ്‍ ഡോളറായി ( ഏകദേശം 12,333കോടി രൂപ). എന്നാല്‍ 2019 ജൂണ്‍ മാസം ഇത് 2.5ബില്യണ്‍ (ഏകദേശം 18, 951 കോടി രൂപ) ആയിരുന്നു. കഴിഞ്ഞവര്‍ഷത്തെ മൊത്തം കയറ്റുമതി 6.07 ബില്യണ്‍ ഡോളറായിരുന്നു.
ഇന്ത്യയിലെ ആകെ കയറ്റുമതിയുടെ ഏകദേശം പതിനഞ്ച് ശതമാനത്തോളം സ്വര്‍ണ- വജ്ര മേഖലയില്‍ നിന്നാണ്. ആകെ കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും അമേരിക്കയിലേക്കാണ്. സ്വര്‍ണ-വജ്രാഭരണങ്ങളുടെ ഇറക്കുമതി 74.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, രാജ്യത്തെ വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 2020 ഏപ്രില്‍- ജൂണ്‍ വരെ 168 മില്യണ്‍ ഡോളറില്‍ നിന്നും 324.59 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
Post Your Comments