തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗരാതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ടുള്ള കര്‍ശന പരിശോധന തുടരുന്നു. അതീവനിയന്ത്രിതമേഖലകളില്‍ പോലീസ് നടപടി കൂടുതല്‍ ശക്തമായി തുടരുന്നതായും കമ്മീഷണര്‍ അറിയിച്ചു. ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി അനുവദിച്ച ഓട്ടോ റിക്ഷാ, ടാക്‌സി സര്‍വീസുകളില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയ്യുറ എന്നിവ ശരിയായ രീതിയില്‍ ധരിക്കേണ്ടതും സാനിറ്റൈസര്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടികള്‍ സ്വീകരിക്കും.
Read also: കള്ളക്കടത്ത് വിവാദം വന്നതിന് ശേഷം താനുമായി സ്വപ്‌ന സംസാരിച്ചിട്ടുണ്ടോ? തെളിവുകൾ നൽകി കെ.ടി ജലീൽ
കടകള്‍ രാവിലെ 07.00 മുതല്‍ 12.00 മണി വരെയും വൈകുന്നേരം 04.00 മണി മുതല്‍ 06.00 മണിവരെയും വില്‍പ്പന നടത്താവുന്നതാണ്. ഉച്ചക്ക് 01.00 മണി മുതല്‍ 03.00 മണി വരെ സ്റ്റോക്ക് എടുക്കുന്നതിന് അനുവദിക്കും. ഈ സമയത്ത് സാധനങ്ങള്‍ വില്‍ക്കുവാന്‍ അനുവാദമില്ല. ടുംബശ്രീ ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണ പാര്‍സലുകള്‍ ഒഴികെ കടകളില്‍ നിന്നും മറ്റൊരു തരത്തിലുമുള്ള ഹോം ഡെലിവറിയും അനുവദിക്കില്ല.
Post Your Comments