KeralaCinemaNattuvarthaMollywoodLatest NewsIndiaBollywoodNewsHollywoodEntertainmentInternationalKollywoodMovie Gossips

ബച്ചനും കുടുംബത്തിനും കൊവിഡ് മാറാന്‍ ‘നോണ്‍ സ്റ്റോപ്പ്’ മഹാമൃത്യുഞ്ജയ ഹോമം

അമിതാഭ് ബച്ചന് വേണ്ടി സമര്‍പ്പിച്ച അമ്ബലത്തിലാണ് യാഗം ആരംഭിച്ചത്.

കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ തുടരുന്ന ബച്ചനും കുടുംബത്തിനും വേണ്ടി രോഗം മാറുന്നതുവരെ മഹാമൃത്യുഞ്ജയ ഹോമവുമായി അമിതാഭ് ബച്ചന്‍ ഫാന്‍സ് അസോസിയേഷന്‍. കൊല്‍ക്കത്തയിലെ അമിതാഭ് ബച്ചന്‍ ഫാന്‍സ് അസോസിയേഷനാണ് ഹോമവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അമിതാഭ് ബച്ചന് വേണ്ടി സമര്‍പ്പിച്ച അമ്ബലത്തിലാണ് യാഗം ആരംഭിച്ചത്. എന്നാല്‍ മഴയും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തില്‍ അവിടെ നിന്നും യാഗം മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോമം നടത്തുന്നതെന്നും വളരെ കുറച്ച്‌ ആളുകള്‍ മാത്രമേ യാഗത്തില്‍ പങ്കെടുക്കുന്നുള്ളൂ എന്നും അസോസിയേഷന്‍ അംഗമായ സഞ്ജയ് പദോദിയെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെഹന്‍‍ഷ ക്ഷേത്രത്തിലേക്ക് ആരാധകരെ കയറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബച്ചനും കുടുംബവും സുഖം പ്രാപിക്കുന്നത് വരെ തങ്ങള്‍ യാഗംതുടരുമെന്ന് മഹാ മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ ദിവസം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ഇല്ലാതാക്കാന്‍ അമിതാഭ് ബച്ചന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ഫാന്‍സ് അസോസിയേഷന്‍ ഹോമവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൈയ്യടിച്ചാല്‍ വൈറസ് ചാവും, ഹോമിയോ മരുന്ന് കഴിച്ചാല്‍ കൊവിഡ് തടയാം എന്നൊക്കെയുള്ള ട്വീറ്റുകളും ടോര്‍ച്ചടിക്കുന്ന പടവുമൊക്കെയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. .

അമിതാഭ് നായകനായി 1983 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൂലി. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന് അപകടം സംഭവിച്ചിരുന്നു. അപകടം അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരികെ വന്നത് ഓഗസ്റ് രണ്ടിനാണ് . അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും ഈ ദിവസമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളതെന്ന് ഇവര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.

തനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ആദ്യം അമിതാഭ് ബച്ചനായിരുന്നു ട്വീറ്റ് ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി തന്നോട് അടുത്ത് ഇടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിന് പിന്നാലെ അഭിഷേകിന്റെയും ട്വീറ്റ് എത്തി. തനിക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു, രണ്ടുപേരും ആശുപത്രിയിലാണ്. തങ്ങളുടെ കുടുംബം, സ്റ്റാഫ് എന്നിവരുടെയും ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും അഭിഷേക് ട്വീറ്റില്‍ പറഞ്ഞിരുന്നു
അതിന് പിന്നാലെയാണ് ഐശ്വര്യറായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. ജയാബച്ചന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

shortlink

Post Your Comments


Back to top button