Latest NewsKeralaCinemaMollywoodNewsIndiaBollywoodEntertainmentHollywoodKollywood

ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്‌സുമായി ആമസോണ്‍ പ്രൈം വീഡിയോ; സ്ട്രീമിംഗ് 2020 ഓഗസ്റ്റ് 4 മുതല്‍

രണ്ട് വ്യത്യസ്ത സംഗീത പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന രണ്ട് യുവ ഗായകരുടെ പ്രണയകഥയാണ് പറയുന്നത്.

റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ ബണ്ടിഷ് ബണ്ഡിറ്റ്‌സ് 2020 ഓഗസ്റ്റ് 4 മുതല്‍ സ്ട്രീം ചെയ്യുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു. അമൃത്പാല്‍ സിംഗ് ബിന്ദ്ര (ബാംഗ് ബജാ ബാരാത്) നിര്‍മ്മിച്ച്‌ ആനന്ദ് തിവാരി (ലവ് പെര്‍ സ്‌ക്വയര്‍ ഫൂട്ട്) സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് രണ്ട് വ്യത്യസ്ത സംഗീത പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന രണ്ട് യുവ ഗായകരുടെ പ്രണയകഥയാണ് പറയുന്നത്. പത്ത് ഭാഗങ്ങളുള്ള സീരീസില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന പ്രതിഭ റിഥ്വിക് ഭൗമിക് (ധുസാര്‍) ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനായ രാധെയാകുമ്ബോള്‍ ശ്രേയ ചൗധരി (ഡിയര്‍ മായ) പോപ്പ് സ്റ്റാര്‍ തമന്നയായെത്തുന്നു. പ്രമുഖ താരങ്ങളായ നസറുദ്ദീന്‍ ഷാ (എ വെനെസ് ഡേ, ദ ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മാന്‍), അതുല്‍ കുല്‍ക്കര്‍ണി (പേജ് 3, രംഗ് ദെ ബസന്തി), കുനാല്‍ റോയ് കപൂര്‍ (ലവ് പെര്‍ സ്‌ക്വയര്‍ ഫൂട്ട്, ഡെല്‍ഹി ബെല്ലി), ഷീബ ഛദ്ദ (മിര്‍സാപൂര്‍, തലാഷ്), രാജേഷ് തായ്‌ലാംഗ് (മിര്‍സാപൂര്‍, ദ സെക്കന്‍ഡ് ബെസ്റ്റ് എക്‌സോട്ടിക് മാരിഗോള്‍ഡ് ഹോട്ടല്‍) തുടങ്ങിയവരും വേഷമിടുന്നു. സംഗീത ലോകത്തെ ഐതിഹാസിക ത്രിമൂര്‍ത്തികളായ ഷങ്കര്‍-എഹ്‌സാന്‍-ലോയ് കൂട്ടുകെട്ട് അവതരിപ്പിക്കുന്ന ഗാനവും ബണ്ടിഷ് ബണ്ടിറ്റിലുണ്ട്. സംഗീത ചക്രവര്‍ത്തികളുടെ ഡിജിറ്റല്‍ രംഗത്തെ അരങ്ങേറ്റമാണിത്. 200 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമായി ബണ്ടിഷ് ബണ്ഡിറ്റ്‌സ് പ്രൈം വീഡിയോയില്‍ റീലീസ്് ചെയ്യും.

വൈവിധ്യമുള്ളതും ആഴമുള്ളതുമായ കഥകള്‍ പറയാന്‍ ഏറെ ആവേശമുള്ളവരാണ് നാമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഹെഡ് ഓഫ് ഇന്ത്യ ഒറിജിനല്‍സ് അപര്‍ണ്ണ പുരോഹിത് പറഞ്ഞു. പരസ്പര വിരുദ്ധമായ ലോകത്തിന്റെയും പാരമ്ബര്യത്തിന്റെയും മ്യൂസിക്കല്‍ ഖൊരാനകളുടെയും ഇടയില്‍പ്പെട്ടു പോകുന്ന യുവ ദമ്ബതികളെക്കുറിച്ചുള്ള സംഗീത പ്രണയ കഥയാണ് ബണ്ടിഷ് ബണ്ഡിറ്റ്‌സ്. ഈ വിഭാഗത്തിലുള്ള ആദ്യത്തെ പ്രൈം വീഡിയോ സീരീസാണിതെന്നും ഇന്ത്യയിലും ലോകമെമ്ബാടുമുള്ള പ്രൈം അംഗങ്ങള്‍ക്കായി സീരീസ് അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ബണ്ടിഷ് ബണ്ഡിറ്റ്‌സ് യഥാര്‍ഥ പ്രണയത്തിന്റെ കഥയാണ് പറയുന്നതെന്നും ലോകമെമ്ബാടുമുള്ള സവിശേഷമായ ഒറിജനല്‍ കണ്ടന്റ് ലഭ്യമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചടുലാത്മകമായ പ്രൈം വീഡിയോയെപ്പോലുള്ള ആഗോള സേവനദാതാവിലൂടെ ഇത് ലഭ്യമാക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ബണ്ടിഷ് ബണ്ഡിറ്റിന്റെ നിര്‍മ്മാതാവ് അമൃത്പാല്‍ സിംഗ് ബിന്ദ്ര പറഞ്ഞു. ഇന്ത്യന്‍ പാരമ്ബര്യത്തിലും മൂല്യങ്ങളിലും അടിയുറച്ചതാണ് ഷോയുടെ ഘടകങ്ങള്‍. അതേസമയം ഈ ആധുനിക സംഗീത പ്രണയകഥ ആഗോള പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ഹൃദയഹാരിയായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ റിഥ്വിക് ഭൗമികും ശ്രേയ ചൗധരിയും ഒന്നിക്കുന്ന, പ്രണയത്തിന്റെയും വൈവിധ്യങ്ങളുടെയും കണ്ടെത്തലുകളുടെയും കഥ പ്രൈം അംഗങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പലവിധത്തില്‍ വ്യത്യസ്തരായതും മറ്റു ചില കാര്യങ്ങളില്‍ അസാധാരണായ സാമ്യതയുള്ളതുമായ രണ്ട് വ്യക്തികളും സംസ്‌കാരങ്ങളും ഒന്നാകുന്ന കഥയാണ് ബണ്ടിഷ് ബണ്ഡിറ്റ്‌സ് എന്ന് ബണ്ടിഷ് ബണ്ഡിറ്റ്‌സിന്റെ സംവിധായകന്‍ ആനന്ദ് തിവാരി പറഞ്ഞു. ഓരോ കഥാപാത്രത്തിനും സവിശേഷവും ശ്രദ്ധേയവുമായ കഥയാണ് പറയാനുള്ളത്. ഇവയെല്ലാം ഒന്നിച്ച്‌ ചേരുമ്ബോള്‍ സീരീസ് ശക്തവും പ്രണയഭരിതവും യഥാര്‍ഥവുമാകുന്നു. ഷങ്കര്‍-എഹ്‌സാന്‍-ലോയ് എന്ന സംഗീതപ്രതിഭകളുടെ മാസ്മരിക സംഗീത പശ്ചാത്തലത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ അസാധാരണ പ്രണയകഥ പ്രൈം വീഡിയോ വഴി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button