പ്രൈം വീഡിയോ ഉപയോഗിക്കുന്നവർക്ക് നിരാശ വാർത്തയുമായി ആമസോൺ. അടുത്ത വർഷം മുതൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ കാണിക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതോടെ, യൂട്യൂബിന് സമാനമായ രീതിയിൽ കണ്ടന്റുകൾക്കിടയിൽ പ്രൈം വീഡിയോയിലും പരസ്യങ്ങൾ കാണാൻ സാധിക്കും. ടിവി ഷോകളും സിനിമകളും നിർമ്മിക്കുന്നതിനായി കൂടുതൽ പണം സമാഹരിക്കുക ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. അതേസമയം, നിലവിലെ സബ്സ്ക്രിപ്ഷൻ തുകയേക്കാൾ നിശ്ചിത തുക അധികം നൽകുകയാണെങ്കിൽ പരസ്യങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും.
അടുത്ത വർഷം അവസാനത്തോടെ യുകെ, യുഎസ്, കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ എന്നിവിടങ്ങളിൽ പരസ്യങ്ങൾ അടങ്ങിയ ആമസോൺ പ്രൈമിന്റെ പുതിയ വേർഷൻ എത്തും. പരസ്യങ്ങൾ ഒഴിവാക്കാനായി യുഎസിലെ ഉപഭോക്താക്കൾ പ്രതിമാസം 2.99 ഡോളർ അധികമായി നൽകണം. മറ്റു രാജ്യങ്ങളിലെ നിരക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വീഡിയോകൾക്കിടയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആമസോൺ പ്രൈമിന്റെ നീക്കവും. മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും, ടിവികളിലും ഉള്ളതിനേക്കാൾ കുറച്ച് പരസ്യം മാത്രമാണ് പ്രൈമിൽ ഉള്ളതെന്ന് ആമസോൺ വ്യക്തമാക്കി.
Also Read: വിളക്ക് കത്തിക്കുമ്പോൾ ഓരോ ദിക്കും നോക്കണം: ദിക്കുകൾക്കുമുണ്ട് ഭാഗ്യ നിർഭാഗ്യങ്ങൾ പറയാൻ
Post Your Comments