CinemaMollywoodKeralaLatest NewsBollywoodNewsHollywoodEntertainmentKollywoodMovie GossipsMovie ReviewsNews Story

സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്, അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍

പലരും പിന്നീട് ചലച്ചിത്രരംഗത്തേക്ക് ഗംഭീര തിരിച്ചവരവ് നടത്തുകയും ചെയ്തിട്ടുണ്ട്.

സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതും. സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടയില്‍ വിവാഹം ചെയ്ത് അഭിനയം തന്നെ നിര്‍ത്തിപോയ പല താരങ്ങളും പിന്നീട് കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും പിന്നീട് ചലച്ചിത്രരംഗത്തേക്ക് ഗംഭീര തിരിച്ചവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച ചില വാവാഹമോചനങ്ങളിതാ..!
1. പ്രിയദർശൻ
1990ല്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014 -ലായിരുന്നു വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 24വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016 സെപ്റ്റംബറില്‍ ഇരുവരും വിവാഹമോചനം നേടി.

2. മംമ്താ മോഹന്‍ദാസ്
2011 നവംബറിലായിരുന്നു മംമ്താ മോഹന്‍ദാസും ബിസിനസ്സുകാരനായ പ്രജിത്ത് കര്‍ത്തയും തമ്മിലുള്ള വിവാഹം. എന്നാല്‍ വിവാഹശേഷം പൊരുത്തകേടുകള്‍ ഉണ്ടായതിനെതുടര്‍ന്ന് 2012 ഡിസംബറില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ വിവാഹമെന്നായിരുന്നു ഇതേക്കുറിച്ച് മംമ്ത പിന്നീട് പറഞ്ഞത്.

3. കാവ്യ മാധവൻ
മലയാളത്തിന്റെ പ്രിയതാരം കാവ്യമാധവന്‍ 2009ലായിരുന്നു വിവാഹിതയായത്. പിന്നീട് ഭര്‍ത്താവ് നിഷാന്‍ ചന്ദ്രയ്‌ക്കൊപ്പം കുവൈറ്റിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ വെറും നാല് മാസത്തെ ജീവിതത്തിനുശേഷം കാവ്യ നാട്ടിലേക്ക് തിരികെ വന്നു. നിഷാലും വീട്ടുകാരുമായും തനിക്ക് ഒത്തുപോവാന്‍ കഴിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഒടുവില്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദിലീപും കാവ്യയും 2017ല്‍ വിവാഹം ചെയ്തു.
4. ദിലീപ്
1998ലായിരുന്നു മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹതരാവുന്നത്. പിന്നീട് സിനിമയില്‍ നിന്നും മഞ്ജു വാര്യര്‍ പൂര്‍ണമായി വിട്ടുനിന്നു. എന്നാല്‍ 2013ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ 2014ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. തുടര്‍ന്ന് 2015ല്‍ നിയപരമായി ഇരുവരും വിവാഹമോചനം നേടി.

5. രേവതി
1988 ലായിരുന്നു പ്രേക്ഷകരുടെ പ്രിയതാരം രേവതിയുടെ വിവാഹം. സിനിമാമേഖലയില്‍ നിന്ന് തന്നെയുള്ള സുരേഷ് മേനോനെയായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2002ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് കുറേ വര്‍ഷം നല്ല സുഹൃത്തുക്കളായി സൗഹൃദം മുന്നോട്ടു കൊണ്ടുപോയിരുന്നു. ഇതിനിടയില്‍ വീണ്ടും സുരേഷുമായുള്ള ജീവിതത്തിലേക്ക് രേവതി തിരിച്ചുവരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരമൊരു തിരിച്ചുവരവ് ഇനിയില്ലെന്നായിരുന്നു രേവതിയുടെ പ്രതികരണം

6. മനോജ്‌ കെ ജയൻ
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു 2000ത്തില്‍ മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. വിവാഹശേഷം ഉര്‍വ്വശി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ ഇവരുടെ ഏക മകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നിരവധി തവണ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

7. ദിവ്യ ഉണ്ണി
സിനിമയില്‍ സജീവമായിരുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. പിന്നീട് അഭിനയം നിര്‍ത്തി ഭര്‍ത്താവ് സുധീര്‍ ശേഖരനൊപ്പം താരം അമേരിക്കയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. ഭര്‍ത്താവിന്റെ സ്വാര്‍ത്ഥത നിറഞ്ഞ സ്വാഭാവമാണ് തന്നെ വിവാഹോമനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്. പിന്നീട് 2018ല്‍ താരം വീണ്ടും വിവാഹം കഴിച്ചു.

8. അമല പോൾ
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു നടി അമലപോളും തമിഴ് സംവിധായകന്‍ വിജയിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത. 2011ലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2014 ജൂണ്‍ 12ന് ഇവര്‍ വിവാഹിതരായി. തുടര്‍ന്നും സിനിമയില്‍ സജീവമായിരുന്നു അമലപോള്‍. എന്നാല്‍ 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button