ചൈനയിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഹോങ്കോങില്‍ ചൈന പുതിയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്മാര്‍ക്ക് ഇങ്ങനെയൊരു നിര്‍ദേശം നല്കിയിട്ടുള്ളത്. ചൈനയുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ യു.എസ് പൗരന്മാരെ ചൈന കാരണം കൂടാതെ തടഞ്ഞ് വെക്കാന്‍ സാധ്യതയുണ്ടെന്ന് ഭരണകൂടം അറിയിച്ചു.
95 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ഗലോട്ട് പക്ഷം, സച്ചിൻ പൈലറ്റ് ഉറച്ചു തന്നെ
ശ്രദ്ധിച്ചില്ലെങ്കില്‍ ചൈന അനാവശ്യ നിയമക്കുരുക്കുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും അതിന് വഴിവെച്ചു കൊടുക്കരുതെന്നും അമേരിക്ക പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതുമായി സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ മാസങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ പരസ്യമായി ചൈനക്കെതിരെ കുറ്റമാരോപിച്ച് രംഗത്തു വന്നിരുന്നു.
Post Your Comments