കൊച്ചി : സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം , തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്നും കൊലപ്പെടുത്തുമെന്നും സ്വപ്നയുടെ മകള്‍. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം. കോടതിയില്‍ കീഴടങ്ങാന്‍ പദ്ധതിയിട്ടു കൊച്ചിയിലേക്കു പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണു സൂചന. ഇക്കാര്യം സന്ദീപ് സ്വര്‍ണക്കടത്തു റാക്കറ്റിനെ അറിയിച്ച ശേഷമാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും കീഴടങ്ങല്‍ വൈകിപ്പിക്കാനും ആലോചനയുണ്ടായത്.
READ Also : സ്വപ്നയ്ക്കും സന്ദീപിനും പിന്നില്‍ ഉന്നതന്‍ : അന്വേഷണം രാഷ്ട്രീയം ,സിനിമ മേഖലകള കേന്ദ്രീകരിച്ചാണെന്ന് സൂചന
ഇതിനിടയിലാണു സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടരാന്‍ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്‌ട്രേഷന്‍ നമ്പരായിരുന്നു വാഹനത്തിന്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നു സംശയമുണ്ട്. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണു വാഹനത്തിലുണ്ടായിരുന്നത് എന്നാണു സൂചന. കൊച്ചി വിടും മുന്‍പു തൃപ്പൂണിത്തുറയില്‍ വച്ച് മൊബൈല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്കു കൈമാറിയത് സന്ദീപാണെന്നു പറയുന്നു.
ജീവന്‍ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചതായി കണ്ടെത്തി. ഈ സമയം മകളുടെ സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു. മകള്‍ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചതിനാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിനു കഴിഞ്ഞില്ല. മകളുടെ കൈവശമുള്ള സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സുഹൃത്ത് അറിയിച്ചു. തുടര്‍ന്നാണ് ബെംഗളൂരുവിലെ ഇവരുടെ ലൊക്കേഷന്‍ എന്‍ഐഎ കണ്ടെത്തിയത്.
Post Your Comments