സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എന്‍ഐഎ സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു പിന്നില്‍ മറ്റൊരു കാറിലാണു സ്വപ്നയുടെ ഭര്‍ത്താവും 2 മക്കളും കേരള അതിര്‍ത്തിയിലെത്തിയത്. ഇവരെ പൊലീസ് കൊച്ചിയിലെത്തിച്ചു. പ്രതികളുമായുള്ള വാഹനങ്ങള്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്നു 15 മിനിറ്റിനു ശേഷമാണ് സ്വപ്നയുടെ കുടുംബവുമായുള്ള കാര്‍ അതിര്‍ത്തിയിലെത്തിയത്. അവിടെ അധികൃതര്‍ തടഞ്ഞെങ്കിലും വിവരം പറഞ്ഞതോടെ കടത്തിവിട്ടു.
വാളയാറില്‍നിന്ന് എന്‍ഐഎ സംഘത്തിന് അകമ്പടി നല്കിയ പൊലീസ് തന്നെ ഇവരെ വാഹനവ്യൂഹത്തിനൊപ്പമെത്താന് സഹായിച്ചു. ഇവര്‍ എന്‍ ഐ എ ഓഫീസിലെത്തി സ്വപ്നാ സുരേഷിനെ കാണുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് സ്വപ്ന വിട്ടതു മുതല്‍ കുടുംബവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കടത്തില്‍ പങ്കില്ലെന്നാണ് കസ്റ്റംസിന്റേയും എന്‍ ഐ എയുടേയും വിലയിരുത്തൽ. മകളുടെ സോഷ്യല്‍ മീഡിയയിലെ ഫോണ്‍ വിളിയാണ് സ്വപ്നയെ കുടുക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കുടുംബത്തിന് സുരക്ഷ കൂട്ടുന്നത്.
കൂടാതെ ഇവർക്ക് ഭീഷണിയുള്ളതായി മകളും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ.ടി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെ അറസ്റ്റിലായ റമീസിനെയും ഒന്നാം പ്രതി പി.എസ്. സരിത്തിനെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
വികാസ് ദുബെ വധം, ബ്രാഹ്മണ സമൂഹത്തെ ഭീതിയിലാഴ്ത്തരുതെന്ന് മായാവതി
റമീസിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും. സരിത്തില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരിലൊരാളാണ് റമീസ്. സന്ദീപിന്റെ മൊഴിയനുസരിച്ചാണ് റമീസിനെ പിടികൂടിയത്. കൊച്ചിയില്‍ ചോദ്യം ചെയ്യല്‍ തുടരുമ്ബോള്‍ തന്നെ റമീസിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. രണ്ടു പ്രതികളും നല്കിയ വിവരങ്ങള്‍ കസ്റ്റംസ് എന്‍ഐഎയ്ക്ക് കൈമാറി.
Post Your Comments