തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സ്വപ്‌ന സുരേഷിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ സ്വപ്‌ന ഉയർന്ന ജോലി നേടിയതിനെക്കുറിച്ചും വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അയോഗ്യത മറച്ചുവച്ച് സ്വപ്നയെ നിയമിച്ചത് സാറ്റ്സ് മുന്‍വൈസ് പ്രസിഡന്റ് ആയ ബിനോയ് ജേക്കബ് ആണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയ മെറിന്‍ മാത്യു.
Read also: ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവ്
അധോലോകമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് അവിടത്തെ കാര്യങ്ങള്‍. അവിടെ ജോലി ചെയ്തതുകൊണ്ടാണ് എനിക്ക് ഇങ്ങനെ പറയാൻ കഴിയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സമ്മർദ്ദമുണ്ടായിരുന്നു. പറയുന്നതുപോലെ ചെയ്താല്‍ സ്വപ്ന എങ്ങനെ കാശുണ്ടാക്കി, അതുപോലെ പണമുണ്ടാക്കാന്‍ ഞാന്‍ നിന്നെ സഹായിക്കാമെന്ന് ബിനോയ് ജേക്കബ് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നോട് പറഞ്ഞപോലെ മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ടാകാം. ഇതിന്റെ പശ്ചാത്തലത്തിൽ ബിനോയ് ജേക്കബിനെതിരെ മുൻപ് പരാതി നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ അയാളുടെ സ്വാധീനം കൊണ്ട് കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന അവസ്ഥയിലായെന്നും യുവതി പറയുന്നു.
Post Your Comments