Latest NewsIndia

ഗെലോട്ടിന്‌ 109 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നത് കള്ളമെന്ന് സച്ചിൻ പൈലറ്റ് , കെസി വേണുഗോപാൽ രാജസ്ഥാനിൽ

ഇത് സംബന്ധിച്ച്‌ സച്ചിന്‍ പൈലറ്റിനെതിരെ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജയ്പൂര്‍: രാജസ്ഥാനിലെ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിക്ക് യാതൊരു അയവും ഇല്ല. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കാണുകയും 30 എം.എല്‍.എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തോടെയാണ് രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധിക്ക് തുടക്കാമായത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ വേട്ടയാടുന്നുവെന്നാരോപിച്ച്‌ നേരത്തെ തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച്‌ സച്ചിന്‍ പൈലറ്റിനെതിരെ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇത് പാര്‍ട്ടിക്കുളളില്‍ തന്നെ വിളളലുണ്ടാക്കാന്‍ കാരണമായി. ജയ്പൂരില്‍ നടക്കുന്ന നിയമസഭായോഗത്തില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമസഭായോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചു.അതേസമയം സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തിയതായി വിവരങ്ങള്‍ പുറത്തുവരികയാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ 109 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു

ഇത് സച്ചിന്‍ പൈലറ്റ് നിരസിച്ചു.രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.എസി വേണുഗോപാല്‍ ജയ്പൂരിലേക്ക്. സച്ചിന്‍ പൈലറ്റ് ഇന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കെ സി വേണുഗോപാല്‍ രാജസ്ഥാനിലേക്ക് തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കെ സി വേണുഗോപാലിന്റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടയായ നീക്കത്തിന്റെ പേരില്‍ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാനും ഹൈക്കമാന്‍ഡ് ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റിന്റെ നീക്കം സര്‍ക്കാറിന് വെല്ലുവിളിയാവില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button