ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ പ്രതികരിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ്. സച്ചിന് പൈലറ്റ് എല്ലായ്പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും പരസ്പരം വലിയ ബഹുമാനമാണുള്ളതെന്ന് രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം തുടരുകയാണ്. സച്ചിന് പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.
ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രണ്ടു ട്വീറ്റുകളാണ് രാഹുല്‍ നടത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിലെ സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ലഡാക്കിലെ ചൈനീസ് കടന്നു കയറ്റവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകള്‍.
Post Your Comments