KeralaCinemaMollywoodLatest NewsNewsBollywoodEntertainmentNews Story

ലാലേട്ടനൊപ്പം മുപ്പതാം ജന്മദിനം ആഘോഷിച്ചു പ്രണവ് മോഹൻലാൽ

ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു ചേർന്നത്

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു ചേർന്നത്. ലോക്ഡൗൺ കാലം ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും. ഏറെ നാളുകൾക്കു ശേ‌ഷമാണ് പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതും.

1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലോക്ഡൗൺ എത്തുന്നതും ചിത്രീകരണം മുടങ്ങുന്നതും.

ഹൃദയം എന്ന സിനിമയ്ക്കായി പ്രണവ് ആരാധകർക്കൊപ്പം മോഹൻലാൽ ആരാധകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.കൂടാതെ തൊട്ടതെല്ലാം പൊന്നാക്കിയ വിനീത് ശ്രീനിവാസന്റെ സംവിധാനവും ,ചിത്രം നിർമ്മിക്കുന്നത് മെറി ലാൻഡ് സിനിമാസ് ആണ്.കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button