Latest NewsNewsIndia

കോവിഡുമായി ബന്ധപ്പെട്ട അഴിമതിയില്‍ മഹാരാഷ്ട്ര മുന്‍പന്തിയിൽ; ഉദ്ധവ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി

മുംബൈ: മഹാരാഷ്ട്ര ഉദ്ധവ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍. കോവിഡുമായി ബന്ധപ്പെട്ട അഴിമതിയില്‍ മഹാരാഷ്ട്ര മുന്‍പന്തിയിലാണെന്ന് ചന്ദ്രകാന്ത് പട്ടീല്‍ ആരോപിച്ചു.

ALSO READ: ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യയിലേക്ക് വൻ മനുഷ്യക്കടത്ത്; യുവതികളെയും കുട്ടികളെയും കടത്തുന്നത് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെ; നിർണായക വിവരങ്ങൾ പുറത്ത്

മഹാരാഷ്ട്രയിൽ കോവിഡിനെ നിയന്ത്രിക്കുന്നതിനിടെ അഴിമതി നടന്നിട്ടുണ്ടെന്നും രോഗ ബാധ അവസാനിച്ചു കഴിഞ്ഞാല്‍ ബിജെപി തന്നെ പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ധാരാവി ചേരിയിലെ കോവിഡ് നിയന്ത്രണ വിധേയമായത് പ്രശംസനീയമാണ്. എന്നാല്‍, അത് ആരുടെ പരിശ്രമത്തിന്റെ ഫലമാണ്? സംസ്ഥാന സര്‍ക്കാരിന്റെയോ അതോ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയോ?’, അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button