തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോൾ കൃത്യമായ രീതിയിൽ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.ഐ.എയുടെ അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെയാണ് കേസില്‍ പങ്കുള്ളതെന്നും കുറ്റവാളികളായിട്ടുള്ളതെന്നുമുള്ള കാര്യം പുറത്തുവരെട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ആരും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണ ഫലം വരുമോ? അങ്ങനെയാണെങ്കില്‍ പിന്നെ അന്വേഷണത്തിന്റെ ആവശ്യം എന്താണ്? അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഏജന്‍സികളില്‍ ഒന്നാണ്. എന്‍.ഐ.എയുടെ അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ആരും വേവലാതിപ്പെടേണ്ടതില്ല. നല്ല ‘സ്പീഡില്‍’ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആര് കുറ്റവാളിയായാലും അവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. അന്വേഷണത്തിന് എല്ലാ പിന്തുണയും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments