KeralaCinemaMollywoodLatest NewsNewsEntertainmentNews Story

ബാബു ആന്‍റണിയുമായി മിണ്ടുന്നത് എളുപ്പമായിരുന്നില്ലെന്ന് ചാര്‍മിള! കാരണം രസകരമാണ്! താരം പറഞ്ഞത്?

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ചാര്‍മിള.

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ചാര്‍മിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം മലയാളത്തിലേക്ക് എത്തിയത്. അങ്കിള്‍ ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങി നിരവധി സിനിമകളിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച താരത്തെ മലയാള സിനിമയും ഏറ്റെടുക്കുകയായിരുന്നു.

സിനിമയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വിവാദമായി മാറിയിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയവും കിഷോര്‍ സത്യയുമായുള്ള വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പിന്നീട് രാജേഷ് എന്ന എഞ്ചിനീയറെ വിവാഹം ചെയ്തിരുന്നുവെങ്കിലും ആ ജീവിതവും സുഖകരമായിരുന്നില്ല. മകന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് താരം വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ചും വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും അറിയിച്ചും താരമെത്തിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ചും ബാബു ആന്റണിയെക്കുറിച്ചും പറയുന്ന ചാര്‍മ്മിളയുടെ പഴയ അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് വീണ്ടും വൈറലാവുന്നത്.
ജീവിതത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടോയെന്നായിരുന്നു അവതാരക ചാര്‍മ്മിളയോട് ചോദിച്ചത്. തെറ്റുപറ്റാത്തവരായി ആരാണുള്ളതെന്നായിരുന്നു താരത്തിന്റെ ചോദ്യം. സിനിമയില്‍ തനിക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ പറയുന്നത് അധികം കേള്‍ക്കാറില്ല, അതാണ് പ്രശ്‌നവും. ഉണ്ണിമേരി ചേച്ചി നല്ല സുഹൃത്താണ്. നളിനി ചേച്ചിയും നല്ല സുഹൃത്താണ്. മോഹിനിയുമായും സൗഹൃദമുണ്ട്. പ്രാര്‍ത്ഥിക്കാനും പള്ളിയില്‍ പോവാനുമൊക്കെ പറയാറുണ്ട് അവര്‍. അച്ഛനും അമ്മയും പറയുന്നത് പോലും താന്‍ കേട്ടിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

ബാബു ആന്റണിയോട് കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം നന്നായി ആക്ഷന്‍ ചെയ്യും. ഡ്യൂപ്പില്ലാതെ തന്നെ ചെയ്യും. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച്‌ പറയുമ്ബോള്‍ തനിക്ക് വലിയൊരു സങ്കടമുണ്ടെന്നും താരം പറയുന്നു. അത്ര ജോളിയായി ബാബു ആന്റണിയോട് സംസാരിക്കാന്‍ ആവില്ല. സ്റ്റൂള്‍ വേണം അങ്ങനെ സംസാരിക്കാന്‍. ഷൂട്ടിന് പോവുമ്ബോള്‍ ക്യാമറ ചേട്ടനോട് ആദ്യം തന്നെ അതേക്കുറിച്ച്‌ ചോദിക്കും.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്ബോള്‍ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. മലയാള സിനിമ കാണാത്തതിനാല്‍ അത്ര വലിയ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഇവര്‍ക്കൊക്കെ വലിയ ജാഡയായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ അദ്ദേഹം അത്ഭുതപ്പെടുത്തുകയായിരുന്നു. മോഹന്‍ലാല്‍ സാര്‍ ഭയങ്കര ഹംപിളാണെന്നും ചാര്‍മ്മിള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button