KeralaLatest NewsNews

സ്വപ്‌ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ജൂനിയര്‍ അഭിഭാഷകരെ പറഞ്ഞുവിട്ട അഡ്വ. ബി.എ.ആളൂരിന് കോടതിയുടെ താക്കീത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ജൂനിയര്‍ അഭിഭാഷകരെ പറഞ്ഞുവിട്ട അഡ്വ. ബി.എ.ആളൂരിന് കോടതിയുടെ താക്കീത് . പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന എന്‍ ഐ കോടതിയില്‍ ആളൂര്‍ അസോസിയേറ്റിലെ ജൂനിയര്‍ അഭിഭാഷകനായ ടിജോ അടക്കം ഏതാനും അഭിഭാഷകര്‍ എത്തിയിരുന്നു.

Read Also :അംഗബലത്തില്‍ കുറവുള്ള കസ്റ്റംസ് കേസില്‍ അന്വേഷണം നടത്തികൊണ്ടിരുന്നപ്പോള്‍ കേരളാ പൊലീസ് വെറുതെയിരിക്കുകയാണ് ചെയ്തത് : ചില വെളിപ്പെടുത്തലുകളുമായി മുന്‍ ഡിവൈഎസ്പി സുഭാഷ് ബാബു

കോടതി നടപടി തുടങ്ങിയതോടെ ആളൂരിന്റെ ജൂനിയര്‍ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇതോടെ സ്‌പെഷ്യല്‍ ജഡ്ജ് സ്വപ്ന സുരേഷിനെ വിളിച്ച് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന് ആരാഞ്ഞു. എന്നാല്‍ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന കോടതിയെ അറിയിച്ചു. അഭിഭാഷകനെ വയ്ക്കുന്ന കാര്യം തന്റെ ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതോടെ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെട്ടു. ഇത് എന്‍ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. നേരത്തെ യുദ്ധക്കപ്പലിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട എന്‍ ഐ എ കേസിലും സമാനമായ രീതിയില്‍ വക്കാലത്ത് ഏറ്റെടുക്കാന്‍ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷര്‍ ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button