തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയത്തില്‍ എന്‍ഐഎ ഏറ്റെടുത്തതിനാല്‍ പ്രതികളെ പെട്ടെന്ന് പിടികൂടാനായി എന്നുള്ളത് പറയുന്നത് വെറുതെ. കേസില്‍ കേരളാ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്നത് പൊട്ടത്തരം പറയലാണെന്ന് മുന്‍ ഡി.വൈ.എസ്.പി സുഭാഷ് ബാബു. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും രക്ഷപ്പെടാതിരിക്കാതെ നോക്കാനും അവരെ പിടികൂടി അന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിക്കാനുമുള്ള നിയമപരമായ ബാദ്ധ്യത കേരളാ പൊലീസിന് ഉണ്ടായിരുന്നുവെന്നും സുഭാഷ് ബാബു ചൂണ്ടിക്കാട്ടുന്നു.
Read Also : സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു
അംഗബലത്തില്‍ കുറവുള്ള കസ്റ്റംസ് കേസില്‍ അന്വേഷണം നടത്തികൊണ്ടിരുന്നപ്പോള്‍ കേരളാ പൊലീസ് വെറുതെയിരിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ എന്‍.ഐ.എ വന്നപ്പോള്‍ പൊലീസ് ആവേശം കാണിക്കുന്നത് പ്രതികളെ പിടികൂടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
മുന്‍പ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയാണെന്ന് വന്നപ്പോഴും സമാനമായ രീതിയില്‍ കേരള പൊലീസ് പെരുമാറിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മദനിയുടെ അറസ്റ്റ് നടക്കുമെന്ന് വന്നപ്പോള്‍ കേരള പൊലീസിലെ ഉന്നതന്മാര്‍ രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചുവെന്നും സുഭാഷ് ബാബു പറയുന്നുണ്ട്.
Post Your Comments