ന്യൂഡൽഹി: സ്വർണക്കടത്തുകാരി സ്വപ്‌ന കഴിഞ്ഞദിവസം പറഞ്ഞത് തന്നെയാണ് കോടിയേരിയും പറയുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. യുഎഇ സർക്കാർ നയതന്ത്രബന്ധം ഉപയോഗിച്ചു കള്ളക്കടത്ത് നടത്തിയെന്ന് കോടിയേരി പറയാൻ ശ്രമിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങൾക്കുണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരി ബാലകൃഷ്ണനും മാർക്സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത്. പ്രതികൾ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതിജ്ഞാ ബദ്ധരാണെന്ന് മുരളീധരൻ പറഞ്ഞു.
വി.മുരളീധരൻ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതിൽ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കിൽ ബിജെപി നേതാക്കളുണ്ട്. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നിൽക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിന്റെയും കാര്യം നോക്കിയാൽ മതിയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments