തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായത് കേന്ദ്ര അന്വേഷണ വിഭാഗങ്ങളുടെ വേഗത്തിലുള്ള നീക്കത്തിൽ. എന്നാൽ കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്വപ്നയും കുടുംബവും അതിര്‍ത്തി കടന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം ശക്തമായ നിയന്തണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത സ്വാധീനമില്ലാതെ ഇവര്‍ക്കിതിന് സാധിക്കില്ലെന്ന സംശയം ഇതോടെ ബലപ്പെടുത്തുന്നു.
ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. കേസില്‍ സരിത്ത് പിടിയിലായതോടെയാണ് മറ്റ് രണ്ട് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ പോകുന്നത്. എന്നാൽ അതിന്റെ തലേദിവസം സ്വപ്നയും കുടുംബവും അമ്പലംമുക്കിലെ ഫ്ലാറ്റിൽനിന്ന് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമാണ് ഇവര്‍ തിരുവനന്തപുരം വിട്ടത്. അവിടെ നിന്ന് നേരെ കൊച്ചയിലേക്കാണ് ഇവര്‍ വന്നത്. കൊച്ചിയില്‍ മൂന്ന് ദിവസം താമസിച്ച ശേഷം ബെംഗളൂരുവിലേക്കും കടന്നു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത രാജ്യം മുഴുവന്‍ പ്രചരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ യാത്ര എന്നതും ശ്രദ്ധേയമാണ്.
എന്നാൽ സ്വർണക്കടത്ത് കേസ് ഏറ്റെടുത്ത എൻ.ഐ.എ കസ്റ്റംസ്, ഇൻറലിജൻറസ് ബ്യൂറോ, ബംഗളൂരു പൊലീസ് എന്നിവരുമായി സംയുക്തമായി നടത്തിയ നീക്കത്തിലാണ് സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയാണ് സ്വപ്ന ബംഗളൂരുവിലേക്ക് പോയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇവർക്ക് കേരളം കടക്കാനുള്ള സൗകര്യം ഒരുക്കിയതെന്ന ആക്ഷേപവും ശക്തമായി നിലനിൽക്കുകയാണ്.
Post Your Comments