വ്യാജ സർട്ടിഫിക്കറ്റ് വഴി സ്വപ്‌ന സുരേഷ് ജോലി നേടിയ സംഭവത്തിൽ യുവതി ജോലി നോക്കിയിരുന്ന കമ്പനി പരാതി നൽകിയാൽ മാത്രമേ കേസെടുക്കാവൂ എന്ന് നിയമോപദേശം. സ്വപ്ന സുരേഷ് ജോലി നോക്കിയിരുന്ന കമ്പനിയായ സ്പേസ് പാർക്ക് പരാതി നൽകിയാൽ മാത്രമേ കേസെടുക്കാവൂ എന്നാണ് നിയമോപദേശം. ഇക്കാര്യത്തിൽ വ്യക്തത തേടി പൊലീസ് എജിയെ സമീപിച്ചിരുന്നു. തുടർന്നാണ് എജി നിയമോപദേശം നൽകിയത്. അതേസമയം സ്പേസ് പാർക്ക് പരാതി നൽകുമെന്നാണ് വിവരം.
Read also: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു: നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
എൻഐഎ പ്രത്യേക കോടതി ജഡ്ജ് പി കൃഷ്ണ കുമാറിന്റേതാണ് നടപടി. സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു. പ്രതികളുടെ കോ വിഡ് പരിശോധനാ ഫലം ലഭിക്കാത്ത സാഹചര്യത്തിൽ ഇരുവരേയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം, പ്രതികളുടെ ഭാഗത്ത് നിന്ന് ജാമ്യാപേക്ഷ ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്.
Post Your Comments