ഷില്ലോംഗ്: രണ്ട് ദിവസം സമ്പൂര്‍ണ ലോക്ഡൗണിന് പ്രഖ്യാപനം . മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിലാണ് രണ്ടു ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുക. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാംഗ്മ പറഞ്ഞു.
read also : ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍
സംസ്ഥാനത്ത് 312 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ശനിയാഴ്ച മാത്രം 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 95 ശതമാനം കേസുകളും തലസ്ഥാന നഗരിയിലാണെന്നു മേഘാലയ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മേഘാലയയില്‍ 215 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Post Your Comments