വിഷമിച്ചിരിക്കുന്ന ഒരാളോട് “ഞാനുണ്ട് കുടെ “എന്ന വാക്കിനോളം മനോഹരമായ ഒരു വാക്കും ഇന്ന് ഒരു ഡിക്ഷണറിയിലും ഇല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിലതൊക്കെ നമ്മുടെ സ്വന്തമാണെന്ന് നമ്മൾ സ്വയമങ്ങ് തീരുമാനിക്കുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം. സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും അഭിനയം എന്ന ഒരൊറ്റ പേരെ ഉള്ളുവെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.
Read also: കോവിഡ്: അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും..
വിഷമിച്ചിരിക്കുന്ന ഒരാളോട് “ഞാനുണ്ട് കുടെ “എന്ന വാക്കിനോളം മനോഹരമായ ഒരു വാക്കും ഇന്ന് ഒരു ഡിക്ഷണറിയിലും ഇല്ല.
പലരുടേയും വിഷമം അനാവശ്യമാണ്.
“ചിലതൊക്കെ നമ്മുടെ സ്വന്തമാണെന്ന് നമ്മൾ സ്വയമങ്ങ് തീരുമാനിക്കുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം”..
സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു……അഭിനയം
പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്പോഴും ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് .
എല്ലാവരേയും സ്നേഹിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും ; എല്ലാവരിലും എല്ലാറ്റിലും കരുണയുള്ളവരായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം
സ്നേഹിക്കുന്നവർ ചതിക്കുന്നതിനേക്കാൾ ഫീലിംഗ് ആണ് 2 മണിക്കുർ ഫാൺ ചാർജ് ചെയ്യാൻ വെച്ചിട്ട് സ്വിച്ച് ഇടാൻ മറന്നുപോകുന്നത്..
(വാല് കഷ്ണം..ഓരോ ദിവസവും
ടെസ്റ്റ് മാച്ച് പോലെയാ പോകുന്നത്.
?????
എന്നിട്ട് ഈ വർഷത്തിന്റെ പേര് 20-20 )
By Santhosh Pandit (B+ blood group ഉം B+ attitude .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments