തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണകള്ളക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതാണ് വഴിത്തിരിവായത്. കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുത്തതും മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ളാറ്റ് റെയ്ഡ് ചെയ്തതും.
Read Also : സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു
ഒരു കൂടിയാലോചനയ്ക്കും കാത്തുനില്‍ക്കാതെ ചടുലമായി നീങ്ങാന്‍ എന്‍ഐഎയ്ക്കു ഡല്‍ഹിയില്‍ നിന്നു കിട്ടിയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു ഇത്. സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എന്‍ഐഎ പ്രതികളെ പിടിച്ചത്. ട്രിപ്പിള്‍ ലോക്ഡൗണുള്ള തിരുവനന്തപുരം നഗരത്തില്‍ നിന്ന് സ്വപ്നയും സംഘവും രക്ഷപെട്ടതെങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട്.
കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് മറ്റ് ജില്ലകളില്‍ അതിവേഗം നേരിട്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം തേടി. ഇതിന്റ ഭാഗമായിട്ടാണ് ശിവശങ്കറിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. കഴിവതും വേഗം തെളിവുകള്‍ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഐഎ തീരുമാനമെടുത്തത്.
Post Your Comments