ഭോപ്പാല്‍ • ഞായറാഴ്ച പുലര്‍ച്ചെ മദ്യ ലഹരിയില്‍ കറങ്ങുകയായിരുന്ന ആറ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയതിനെത്തുര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. സംഭവത്തില്‍ ഭോപ്പാൽ ആസ്ഥാനമായുള്ള ഹിന്ദി ദിനപത്ര ഉടമയ്ക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു.
നഗരത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളെ നഗരത്തിലെ ചൈൽഡ് ലൈനിന് കൈമാറിയതായി പോലീസ് പറഞ്ഞു.
68 കാരനായ പത്ര ഉടമ പ്യാരെ മിയാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഷാപുര പ്രദേശത്ത് ഒരു ജന്മദിനാഘോഷത്തിൽ നൃത്തം ചെയ്യാൻ നിയോഗിക്കപ്പെട്ടതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലീസിന് മൊഴി നല്‍കി. പാര്‍ട്ടിയില്‍ വച്ച് തങ്ങള്‍ മദ്യം കഴിച്ചതയും ഇവരിൽ ഒരാളെ പ്യാരെ മിയാൻ ബലാത്സംഗം ചെയ്തതായും പെൺകുട്ടികൾ പറഞ്ഞു.
പ്യാരെ മിയാന്റെ 21 കാരിയായ അസിസ്റ്റന്റാണ് പെൺകുട്ടികളെ നിയമിച്ചതെന്ന് പോലീസ് പറഞ്ഞു.
സെക്രട്ടറിക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്യാരെ മിയാന്റെ21 കാരിയായ സെക്രട്ടറി ചില ഏജന്റുമാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി ജന്മദിനാഘോഷം സംഘടിപ്പിച്ച വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മിയാനെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
Post Your Comments