തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഓഫിസിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിനാണ് നല്‍കിയിരിക്കുന്നത്. 15 പേര്‍ അടങ്ങുന്ന സേന അംഗങ്ങള്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്തി ചുമതലയേറ്റു. സ്വര്‍ണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തി. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലും സമാന രീതിയില്‍ സുരക്ഷ ഒരുക്കുമെന്നാണ് വിവരം.
സംസ്ഥാന പൊലീസിനു പകരം സിആര്‍പിഎഫിനു സുരക്ഷാ ചുമതല നല്‍കിയത് കേസില്‍ നിന്ന് പൊലീസിനെ പൂര്‍ണമായും ഒഴിവാക്കുന്നതിനാണെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ തന്നെ കീഴിലുള്ള അര്‍ധസൈനിക വിഭാഗത്തിന് സുരക്ഷാചുമതല നല്‍കുകയാണ് കീഴ്വഴക്കമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടല്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ പ്രതികളുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും ജീവന് ഭീഷണി ഉണ്ടാകുമെന്നുമാണ് വിലയിരുത്തുന്നത്.
ഇന്ന് ബെംഗലൂരുവിലെ കൊറമംഗലയിലുള്ള ഫ്‌ലാറ്റില്‍ വച്ചാണ് പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും പിടികൂടിയത്. തിരുവനന്തപുരത്ത് നെടുമങ്ങാടിലെ സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് സന്ദീപിന്റെ കോള്‍ വന്നിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്.
Post Your Comments