1992ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ സിനിമയാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഡയറക്ടർ ഫാസിൽ ഒരുക്കിയ പപ്പയുടെ സ്വന്തം അപ്പൂസിൽ ബോളിവുഡ് താരം സീനാ ദാദിയും ശോഭനയും ആയിരുന്നു നായികമാർ.
മകനോടുള്ള പിതാവിന്റെ സ്‌നേഹം പറഞ്ഞ അപ്പൂസ് ആകാശദൂതിന് ശേഷം മലയാളികളെ തീയ്യറ്ററുകളിൽ ഇരുത്തി കരയിപ്പിച്ച സിനിമയായിരുന്നു. ചിത്രത്തിൽ മമ്മുട്ടിയുടെ മരിച്ചുപോയ ഭാര്യയായിട്ടായിരുന്നു ശോഭന എത്തിയത്.
എന്നാൽ പപ്പയുടെ സ്വന്തം അപ്പൂസിൽ ശോഭനയെ കാസ്റ്റ് ചെയ്യാൻ ഒരു കാരണമുണ്ടായിരുന്നുവെന്നാണ് സംവിധായകൻ ഫാസിൽ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ആദ്യം നദിയ മൊയ്തുവിനെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് കരുതിയ ആ വേഷം പിന്നീട് ശോഭനയിലേക്ക് മാറ്റി ചിന്തിക്കുകയായിരുന്നുവെന്നും ഫാസിൽ വ്യക്തമാക്കുന്നു.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ഗസ്റ്റ് റോൾ അഭിനയിക്കാനായി എനിക്കൊരു നടിയെ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു. പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാൻ തീരുമാനിച്ചു.
കാര്യം പറഞ്ഞ ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നൽകി. എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നിൽ. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോൾ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്.
പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി.
മോഹൻലാലിനെപ്പോലും ഞാൻ പിന്നീടാണ് കാസ്റ്റ് ചെയ്തത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഞാൻ ശോഭനയെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അപ്പോൾ എനിക്ക് നാഗവല്ലിയാക്കാൻ പറ്റിയ നടി ശോഭന തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഫാസിൽ പറയുന്നു.
Post Your Comments