പാലക്കാട് : തന്റെ നൃത്തവും കലാജീവിതത്തേയും കുറിച്ചുളള പുസ്തക രചനയ്ക്ക തയ്യാറെടുക്കുകയാണ് മലയാളത്തിലെ എക്കാലത്തേയും എവര്‍ഗ്രീന്‍ നായിക ശോഭന. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു പുസ്തക പ്രസാധ ഗ്രൂപ്പുമായി ഇതിനായുള്ള കരാര്‍ ഒപ്പുവെച്ചതായും നടി അറിയിച്ചു. പക്ഷെ അതിനായി മാനസികമായി ഏറെ തയാറെടുക്കേണ്ടതുണ്ടെന്നും അടുത്തവര്‍ഷം പുസ്തകം വായനക്കാരിലെത്തിക്കുമെന്നും ശോഭന പ്രത്യാശ പ്രകടിപ്പിച്ചു.
ഐതിഹ്യങ്ങളില്‍നിന്നുള്ള കഥാപാത്രങ്ങളെ നൃത്തത്തില്‍ അവതരിപ്പിക്കുന്ന രീതി തുടരും. പത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാര്‍ കൊട്ടാരത്തിലും നൃത്തം അവതരിപ്പിക്കണമെന്നത് വലിയ ആഗ്രഹമാണ്. സാധിക്കുമോ എന്നറിയില്ല. ഗൗരി ക്രിയേഷന്‍സിന്റെ സാംസ്‌കാരികോത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കാനായി പാലക്കാട് എത്തിയതായിരുന്നു ശോഭന.
Post Your Comments