KeralaLatest NewsNews

നിയമനടപടി സ്വീകരിക്കും: അജ്ഞാത പ്രതിയെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഫൈസല്‍ ഫരീദ്

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഫൈസല്‍ ഫരീദ്. ചിത്രം തന്റേത് തന്നെയാണെന്നും എന്നാൽ പ്രതി താനല്ലെന്നും ഫൈസല്‍ വ്യക്തമാക്കി. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ല. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അറിയിച്ചു.

Read also: മണിക്കൂറുകളോളം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ റമീസിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയുടെ പേരാണ് ഇതുവരെ പുറത്തുവന്നത്. അജ്ഞാത പ്രതിയെന്നാണ് എന്‍.ഐ.എ തന്നെ വിശേഷിപ്പിക്കുന്നത്. ഇതിനിടയിൽ ഫൈസല്‍ ഫരീദിന്റെ ചിത്രം പുറത്തുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button