തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം സ്വദേശി റമീസിന്റെ പെരിന്തല്‍മണ്ണയിലെ വെട്ടത്തൂരിലെ വീട്ടില്‍ നിന്നും മണിക്കൂറുകളോളം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ നിരവധി രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ റെയ്ഡ് അവസാനിപ്പിച്ചു.
പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയാണ് റമീസ് നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാറുകള്‍, മുദ്രപത്രങ്ങള്‍, ബാങ്ക് പാസ്ബുക്കുകള്‍, ചെക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിന്റെ വീട്ടിലും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തിരുവല്ലയിലയിലുള്ള വീട്ടിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. പ്രാഥമിക വിവര ശേഖരണമാണ് നടത്തിയതെന്നാണ് വിശദീകരണം. ഉദ്യോഗസ്ഥര്‍ അയല്‍വാസികളോട് സംസാരിച്ച് സരിത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
Post Your Comments