ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി. മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരു വിഭാഗം എംഎല്‍എമാരും രംഗത്ത്. ഗെല്ലോട്ടിനെ അടിയന്തരമായി മാറ്റണമെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ ദില്ലിയിലുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ സംഘം ദില്ലി അതിര്‍ത്തിയിലെ ഗുഡ്ഗാവില്‍ ഗുരുഗ്രാം റിസോര്‍ട്ടില്‍ തങ്ങുന്നതായും സൂചനയുണ്ട്.
രാജസ്ഥാനില്‍ സ്ഥിതി സങ്കീര്‍ണമാണെന്നും ദേശീയ നേതൃത്വം ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് വൈകിട്ട് എട്ട് മണിക്ക് അശോക് ഗെല്ലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഇന്നലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തതായും ഗെലോട്ട് ആരോപിച്ചിരുന്നു.
സംസ്ഥാന പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘത്തിലെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇത് പൈലറ്റിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുമോ എന്നതാണ് എല്ലാവരും ഇപ്പോള്‍ ആശ്ചര്യപ്പെടുന്നത്.
അതേസമയം സച്ചിന്‍ പൈലറ്റ് യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പൈലറ്റ് തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഉള്‍പ്പെടെ വിവിധ റിസോര്‍ട്ടുകളില്‍ ആണ് പൈലറ്റിന്റെ അനുയായികളെ പാര്‍പ്പിച്ചിരിക്കുന്നു. ഐടിസി ഭാരത് മുമ്പ് വിമത എംഎല്‍എമാര്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കുമരസ്വാമി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ കര്‍ണാടക നിയമസഭാംഗങ്ങളെയും കൊണ്ടുവന്നത് അവിടെയായിരുന്നു.
അതേസമയം സച്ചിന്‍ പൈലറ്റ് ചില വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് സമ്മതിച്ച എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ രാജസ്ഥാനിലെ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് വ്യക്തമാക്കി. എംഎല്‍എമാര്‍ക്ക് വന്‍ തുക നല്‍കി സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്കാവുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Post Your Comments