COVID 19CinemaMollywoodLatest NewsKeralaIndiaBollywoodNewsHollywoodEntertainmentKollywoodMovie GossipsNews Story

അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കൊവിഡ് പോസിറ്റീവ്, ആശങ്കയോടെ ഐശ്വര്യ റായ് ആരാധകർ

ബോളിവുഡ‍് താരം അമിതാഭ് ബച്ചന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരികരിച്ചു. ആദ്യം ബിഗ് ബിയുടെ ടെസ്റ്റ് മാത്രമായിരുന്നു പോസിറ്റീവായത്. തുടർന്ന് താരത്തെ മുംബൈയിലെ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അഭിഷേക് ബച്ചന്റെ ഫലം പുറത്തു വന്നത്. താരം ഇത് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

അഭിഷേക് ബച്ചന്റെ ട്വീറ്റ് ഇങ്ങനെ.. ഇന്ന്‌ തനിയ്ക്കും അച്ഛനും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെയാണ് ഞങ്ങളെ മുംബൈ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഇത് അറിയിച്ചിട്ടുണ്ട് . ഞങ്ങളുടെ കുടുംബാംഗങ്ങളേയും സ്റ്റാഫിനെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി- അഭിഷേക് ട്വിറ്ററിൽ കുറിച്ചു. അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഇന്ത്യൻ സിനിമ ലോകം.

അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് കുറിച്ച് ആരാഞ്ഞ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഫലത്തെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്.

അമിതാഭ് ബച്ചൻ തന്നെയാണ് താൻ കൊവിഡ് പോസിറ്റീവാണെന്നുള്ള വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ട്വിറ്ററിലൂടെയായിരുന്നു ബിഗ് ബി ഇക്കാര്യം അറിയിച്ചത്. കൂടാതെ ആശുപത്രി അധികൃതരും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബച്ചന്റെ ട്വീറ്റ് ഇങ്ങനെ.. “ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാർ അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസൾട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവർ എല്ലാം ടെസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.,” ബച്ചൻ ട്വീറ്റ് ചെയ്തു. അതേസമയം ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നു, നിലവിൽ നാനാവതി ആശുപത്രിയിലെ റെസ്പിറേറ്ററി ഐസൊലേഷന്‍ യൂണിറ്റിലാണ് താരങ്ങൾ ഇപ്പോഴുള്ളത്,

shortlink

Related Articles

Post Your Comments


Back to top button