ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു.
ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവര്‍ക്ക് ഒരു മകളാണ്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ ചിത്രങ്ങളും ഓര്‍മകളും പങ്കുവയ്ക്കുകയാണ് മുക്ത.
കോലഞ്ചേരിയില്‍ ജോര്‍ജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മുക്ത ജോര്‍ജ്. യഥാര്‍ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്.
കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കള്‍ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററില്‍ എത്തിയ സിനിമ. വിവാഹശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് മുക്ത ഇപ്പോള്‍.
Post Your Comments