തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷ് എന്‍.ഐ.എ കസ്റ്റഡിയില്‍. ബെംഗളുരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. കേസിലെ നാലാം പ്രതി സന്ദീപ് നായരും ഇവര്‍ക്കൊപ്പമുണ്ട്. ഇവരെ നാളെയോടെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ട് വരുമെന്നാണ് വിവരം. ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
വിദേശത്ത് കഴിയുന്ന കൊച്ചി സ്വദേശി ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. സന്ദീപ് നായരും സ്വപ്‌നക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇവരെ നാളെ രാവിലെ 10 ഓടെ കൊച്ചിയിലെത്തിക്കും. കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുകയോ ക്വാറന്റൈനില്‍ ആക്കുകയോ ചെയ്യും. നേരത്തേ, സ്വ്പന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നും കാണിച്ചായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയത്. ഇതിനിടെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറി.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എന്‍ഐഎ എടുത്ത കേസിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത്: കാർഗോ കോംപ്ലക്സിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന്
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലിസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി കമ്മീഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
സ്വര്‍ണക്കടത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍വിവാദത്തിന് വഴിതെളിയിച്ചതിനു പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഇരുവരുടെയും അറസ്റ്റോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. അതേസമയം, കൊച്ചിയില്‍ സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്. എന്‍ഐഎയും ഇപ്പോള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
Post Your Comments