ഒമർ ലുലു സിനിമകളിലെ ഗാനങ്ങള്‍ റിലീസ് ചെയ്യുമ്ബോള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാമ്ബയ്‌നുകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. സ്വജനപക്ഷപാതം എന്ന് ഫെയ്‌സ്ബുക്കില്‍ മുറവിളി കൂട്ടുന്നവര്‍ പോലും ഇഷ്ടതാരങ്ങളുടെ മക്കളെ പിന്തുണയ്ക്കുന്നതിനെ കുറിച്ചും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒമര്‍ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ:
ഒമര്‍ ലുലു സിനിമയിലെ പാട്ട് ഇറങ്ങുന്ന സമയത്ത് മാത്രം കാണുന്ന ഡിസ്‌ലൈക്ക് കാമ്ബെയ്ന്‍ കാരണം എന്താ ‘നല്ല മലയാളത്തില്‍ ഉള്ള വരികള്‍ ഉപയോഗിച്ചൂടെ ‘ അങ്ങനെ പലതും പല കാരണങ്ങള്‍ പിന്നെ ട്രോളന്‍മാരുടെ മെയ്യിന്‍ ഐറ്റവും ‘വയലാര്‍ എഴുതുമോ ഇതുപോലെ’ എന്നുള്ള കമ്മന്റ്‌സും.കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍.
നെപ്പോട്ടിസം എന്ന് ഫെയ്‌സ്ബുക്കില്‍ കിടന്ന് കരയുകയും ചെയ്യും തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാല്‍ എങ്ങനെയാ അച്ഛന്റെ അല്ലേ ചോരാ പിന്നെ പുലിയാവാതെ ഇരിക്കുമോ. ഇനി പരാജയപ്പെട്ടാല്‍ അവന്‍ തിരിച്ചു വരും ഫഹദ് ഫാസിലിനെ കണ്ടിലേ. മുതലായവ വേറെയും ,ഒരാളുടെയും സപ്പോര്‍ട്ട് ഇല്ലാതെ ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തി അവനെ ബാന്‍ ചെയ്ത് വീട്ടിലിരുത്തിയപ്പോള്‍ മലയാളിക്ക് സന്തോഷം എന്നിട്ട് പറയാ അഹങ്കാരി അവന് അത് വേണം??
Post Your Comments