Latest NewsKeralaIndia

ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത്: കാർഗോ കോംപ്ലക്സിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന്

കോംപ്ലക്സിൽ സ്ഥാപിച്ചിരിക്കുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്.

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഇക്കാണ് കാർഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതല. കോംപ്ലക്സിൽ സ്ഥാപിച്ചിരിക്കുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണ്ണം ഉൾപ്പെട്ട ബാഗിന് മുകളിൽ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസിലെത്തിയ ദേശീയ അന്വേഷണ ഏജൻസി സംഘം ഇവിടെ നിന്നും മടങ്ങി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴികളും സംഘം പരിശോധിച്ചു. അഞ്ച് മണിക്കൂറോളം സംഘം കസ്റ്റംസ് ഓഫീസിൽ ചിലവഴിച്ചു.

സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിൽ എ.പി ഷൗക്കത്ത് അലി

ഇതിനിടെ ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ച എ.പി ഷൗക്കത്ത് അലി സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റിൽ റെയ്ഡ് നടത്തിയതും ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു. സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സംഭവമാണ് ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം.

അരുണാചലിൽ ഏറ്റുമുട്ടലില്‍ ആറ്​ നാഗ കലാപകാരികളെ സൈന്യം വധിച്ചു

മറ്റു രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി പൊലീസ് അന്വേഷണം പാർട്ടി ഗൂഡാലോചനയിലേക്ക് എത്തുകയും പി.കെ കുഞ്ഞനന്തനും പി മോഹനനും ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലാകുകയും ചെയ്തു. പാർട്ടി ഗ്രാമങ്ങളെ പോലും ഇളക്കി മറിച്ചുള്ള അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിൽ എ.പി ഷൗക്കത്ത് അലി എന്ന തലശേരി ഡിവൈ.എസ്.പിയും ഉൾപ്പെട്ടിരുന്നു. ടിപി കേസ് പ്രതികളെ എല്ലാം പിടികൂടിയ ശേഷം ടി.പി കൊലക്കേസ് അന്വേഷണത്തിനു പിന്നാലെ ഷൗക്കത്ത് അലി എൻ.‌ഐ.എയിൽ ഡെപ്യൂട്ടേഷൻ നിയമനം നേടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button