UAEKeralaLatest NewsIndia

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ, ഇന്ത്യക്ക് കൈമാറിയതായി റിപ്പോർട്ട്

ന്യൂഡൽഹി: സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ യു.എ.ഇ നടത്തിയ പ്രാഥമിക പരിശോധനാ വിവരം ഇന്ത്യക്ക് കൈമാറിയതായി വിവരം. കോണ്‍സുലേറ്റിലേക്ക് ഇടനിലക്കാര്‍ മുഖേന വ്യക്തിഗത പാഴ്സലാണ് അയച്ചതെന്ന നിലപാടാണ് യു.എ.ഇക്കുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ ഉല്‍പന്നങ്ങള്‍ അയച്ചു എന്ന നിലക്ക് വിഷയത്തെ മാറ്റി തീര്‍ക്കുന്നതില്‍ യു.എ.ഇ ഇന്ത്യയെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ പേരുകൂടി വിവാദത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഗൗരവത്തോടെയാണ് യുഎഇ കേസിനെക്കാണുന്നത്. കേസിന്റെ ഭാഗമായി ഷാര്‍ജയില്‍ പലയിടങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്‍റെ വിലാസത്തിലേക്ക് സ്വര്‍ണം അടങ്ങിയ ബാഗേജ് ആരാണ് അയച്ചതെന്ന് കണ്ടെത്തുകയാണ് യുഎഇയുടെ അന്വേഷണത്തിന്‍റെ പ്രധാനലക്ഷ്യം. ഇന്ത്യയിലെ യുഎഇ നയതന്ത്രകാര്യാലയത്തിന്‍റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ശ്രമിച്ച കുറ്റവാളികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ഷാര്‍ജയിലെ ചിലയിടങ്ങളില്‍ പരിശോധന നടത്തിയതായാണ് സൂചന. ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസസ് എന്ന സ്ഥാപനത്തെക്കുറിച്ചും ഫാസില്‍ എന്നയാളെക്കുറിച്ചുമാണ് ഇന്ത്യയിലെ കസ്റ്റംസ് വിഭാഗം കോടതിയെ വിവരം അറിയിച്ചിരിക്കുന്നത്.സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ ഇടപെടലിനെക്കുറിച്ച്‌ സൂചിപ്പിച്ച പശ്ചാത്തലത്തിലും അതീവ ഗൗരവത്തോടെയാണ് യുഎഇ കേസിനെ നിരീക്ഷിക്കുന്നത്.

കാലങ്ങളായുള്ള ഗുണ്ടാ വാഴ്ച അവസാനിപ്പിച്ച് യോഗി ഭരണം, യുപിയിലെ പല ജില്ലകളിലും ജനങ്ങൾക്ക് സ്വസ്ഥ ജീവിതം

നയതന്ത്ര കാര്യാലയത്തിന്‍റെ പേരില്‍ വിമാനത്താവളത്തിലൂടെ എങ്ങനെയാണ് സ്വര്‍ണം അയക്കാനിടയായതെന്നും പരിശോധിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ ദുബായിലുള്ള ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്നയും അന്വേഷണസംഘത്തെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button