അന്‍കാര: തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധ മ്യൂസിയം മുസ്ലീം പള്ളിയാക്കാന്‍ തീരുമാനം. ചരിത്ര പ്രസിദ്ധ മ്യൂസിയമായ ഹാഗിയ സോഫിയയാണ് മുസ്ലീംപള്ളിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തായിപ്പ് എര്‍ദോഗാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തുര്‍ക്കിയിലെ പരമോന്നത കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് മ്യൂസിയാം പള്ളിയാക്കി മാറ്റാന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. എന്നാൽ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്.
1934 ല്‍ മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ വീണ്ടും പള്ളിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍മേലാണ് മ്യൂസിയം പള്ളിയാക്കി മാറ്റാന്‍ കൗണ്‍സില്‍ ഉത്തരവിട്ടത്.
1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കത്രീഡല്‍ ആയിരുന്ന ഹാഗിയ സോഫിയ1453 ല്‍ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തിന് ശേഷമാണ് മുസ്ലീം പള്ളിയായി പരിവര്‍ത്തനം ചെയ്തത്. എന്നാല്‍ പിന്നീട് മതേതരത്വം മുന്‍നിര്‍ത്തി 1934 ല്‍ ആറ് നൂറ്റാണ്ടോളം പഴക്കം ചെന്ന കെട്ടിടം മ്യൂസിയമാക്കാന്‍ കമാല്‍പാഷയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനാണ് 86 വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റം ഉണ്ടായിരിക്കുന്നത്. നിലവില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്മാരകമാണ് ഹാഗിയ സോഫിയ.
ALSO READ: കോവിഡ് വാക്സിന്; യൂറോപ്യന്‍ യൂണിയന്റെ പദ്ധതികളില്‍ അംഗമാകില്ലെന്ന് ബ്രിട്ടൺ
അതേസമയം ഹാഗിയ സോഫിയ പള്ളിയാക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. പുതിയ തീരുമാനം അയല്‍ രാജ്യമായ ഗ്രീസുമായുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും സൂചനകളുണ്ട്.
Post Your Comments