തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതിന് കമ്മിഷന്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സരിത്ത്. സ്വര്‍ണ്ണം കൊണ്ടുപോകുന്നത് എവിടേക്കാണെന്ന് അറിയില്ല. ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ 24 ശതമാനമാണ് കമ്മീഷൻ ലഭിച്ചിരുന്നത്. ബാഗേജ് വഴി വരുന്ന സ്വര്‍ണം താന്‍ കൈമാറും. അതിന് ശേഷം ഈ സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ലെന്നാണ് സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുള്ള അഞ്ച് പേരെ കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.
യുഎഇയിലേക്ക് ഒരു സ്‌പൈസസ് അടക്കമുള്ളവ എത്തിക്കുന്ന ട്രേഡിങ് ഏജന്‍സി നടത്തുന്നയാളാണ് മൂന്നാം പ്രതിയായ കൊച്ചി സ്വദേശി ഫാസില്‍ ഫരീദ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തി. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തി ചര്‍ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി.
Post Your Comments