KeralaLatest NewsNews

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം തേടുന്നില്ലന്ന് ഡി.ജി.പി ലോക് നാഥ് ബഹ്റ

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം തേടുന്നില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്റ . കേസെടുത്ത് ഒരാഴ്ചയാകുമ്പോഴും കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നാണ് കേരള പോലീസിൻ്റെ നിലപാട്. സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു നൽകണം എന്ന് മാത്രമാണ് പോലീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. അത് കസ്റ്റംസിന് കൈമാറിയതായും ഡി.ജി.പി വ്യക്തമാക്കി

ഒളിവിൽ ഇരുന്നു കൊണ്ടു തന്നെ സ്വപ്ന കൊച്ചിയിലെ അഭിഭാഷകനെ സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പോലീസിന് എളുപ്പത്തിൽ കഴിയുമെന്ന് അറിയാമെങ്കിലും ആ വഴി തേടേണ്ടതില്ലെന്നാണ് കസ്റ്റംസിൻ്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും തീരുമാനം. പോലീസിൻ്റെ കൈയ്യിൽ പ്രതി എത്തിയാൽ അത് അന്വേഷണ ഗതിയെത്തന്നെ മാറ്റിമറിക്കുമെന്നും അവർ കരുതുന്നു.

ഭരണതലത്തിലെ സ്വാധീനത്തിൻ്റെ പിൻബലത്തിലാണ് പ്രതികൾ ഇത്രയധികം സ്വർണ്ണം സംസ്ഥാനത്തേക്ക് എത്തിച്ചതെന്നും അവർ കരുതുന്നു. എൻ. ഐ.യുടെ സഹായത്താൽ സ്വപനയെയും സന്ദീപിനെയും പിടികൂടാനാണ് കസ്റ്റംസ് ലക്ഷ്യമിടുന്നത്. സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുന്നതിൽ മാത്രമാണ് കസ്റ്റംസ് പോലീസിൻ്റെ സഹായം തേടിയത്. എയർപോർട്ട്, പ്രതികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികൾ തുടങ്ങിയവയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റംസിന് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button