ആലപ്പുഴ : വാടക നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തെരുവില്‍ ഉപേക്ഷിച്ച ശേഷം അമ്മ മുങ്ങി. അച്ഛന്റെ അടുത്ത് പൊയ്‌ക്കോളൂ എന്നും പറഞ്ഞാണ് അമ്മ പോയതെന്നു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും നഗരസഭാ ഓഫിസിലെത്തി പരാതി പറഞ്ഞതിനെ തുടര്‍ന്നു നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കര്‍പ്പിമ്മിറ്റിയുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയെ താല്‍ക്കാലികമായി കുടുംബശ്രീയുടെ ‘സ്‌നേഹിത’യില്‍ പാർപ്പിച്ചു.
അമ്മ തെരുവിലുപേക്ഷിച്ച് പോയതിന് പിന്നാലെ കയറ്റിറക്ക് ജോലിക്കുശേഷം അച്ഛന്‍ വിശ്രമിക്കുന്ന തൊഴിലാളി യൂണിയന്‍ ഓഫിസിലെത്തി പെണ്‍കുട്ടി അച്ഛനെ കാണുകയായിരുന്നു. അച്ഛനുമായി തിരികെ മുല്ലയ്ക്കലില്‍ എത്തിയെങ്കിലും അമ്മയെ കണ്ടില്ല. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. അന്ന് ഹൗസ് ബോട്ടില്‍ കിടന്നശേഷം ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടി അച്ഛനുമായി നഗരസഭ ഓഫിസില്‍ എത്തിയത്.
കൗണ്‍സിലര്‍ സി.വി.മനോജ് കുമാര്‍, ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ ജെഫിന്‍ എന്നിവരും വിഷയത്തില്‍ ഇടപെട്ടു. മകളെ വഴിയില്‍ വിട്ടശേഷം അമ്മ പോയതിനെതിരെ പെണ്‍കുട്ടി ഇന്ന് പൊലീസിനു പരാതി നല്‍കുമെന്നു ചെയര്‍മാന്‍ പറഞ്ഞു. അതേസമയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അമ്മയെ വിളിച്ചുവരുത്തി അവരുടെ ഭാഗം കേട്ടശേഷമാണ് നടപടി സ്വീകരിക്കുന്നത്.
Post Your Comments