കൊല്ലം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് മുദ്രാവാക്യം വിളികളുമായി കളക്ടറേറ്റിനുള്ളിലേക്ക് കയറിയ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉള്‍പ്പെടെയുള്ളവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.
ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, പ്രവര്‍ത്തകരായ ജമുന്‍ ജഹാംഗീര്‍, പ്രണവ് താമരക്കുളം എന്നിവര്‍ക്ക് പോലീസിന്റെ ബലപ്രയോഗത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ കളക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചു.
കള്ളപ്പണക്കേസ്, ബാങ്ക് തട്ടിപ്പ്: അഹമ്മദ് പട്ടേലിനെ ഇഡി നാലാം തവണ ചോദ്യം ചെയ്തു
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് ഉപരോധം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബബുല്‍ ദേവ് എന്നിവര്‍ സംസാരിച്ചു. കളക്ടറേറ്റ് കവാടം ഉപരോധിച്ച പ്രവര്‍ത്തകരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
Post Your Comments