COVID 19Latest NewsIndiaNews

ബം​ഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ സംവിധാനം നടപ്പിലാക്കിയത്? സംസ്ഥാന സർക്കാരിനെതിരെ ബിജെപി നേതാവ് ​ദിലീപ് ഘോഷ്

കൊൽക്കത്ത : ബം​ഗാളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിന് കാരണം മുഖ്യമന്ത്രിയും മറ്റ് തൃണമൂൽ കോൺ​ഗ്രസ് മന്ത്രിമാരും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതാണെന്ന് ബിജെപി നേതാവ് ​ദിലീപ് ഘോഷ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ലോക്ക് ഡൗൺ ലംഘിക്കുകയാണെന്നും ഇത് കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായെന്നും ദിലിപ് ഘോഷ് ആരോപിച്ചു. .

‘കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ബം​ഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ സംവിധാനം നടപ്പിലാക്കിയത്? ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബഹുമാനിച്ചിരുന്നോ?’ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഘോഷ് ചോദിച്ചു. ‘സർക്കാർ പലയിടങ്ങളും അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും സംസ്ഥാന മുഖ്യമന്ത്രി ഈ നിർ‌ദ്ദേശങ്ങളെല്ലാം അവ​ഗണിക്കുകയാണുണ്ടായത്. അതുപോലെ ജനങ്ങൾ സ്വതന്ത്രമായി നടക്കുകയും നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്തു.’ ഘോഷ് കുറ്റപ്പെടുത്തി.

ഇപ്പോൾദിവസേന ആയിരം കേസുകളാണ് റിപ്പോർട്ട് ചെയുന്നത്. എന്നാൽ താമസിക്കാതെ ഇനിയിത് മൂവായിരത്തിലെത്തുമെന്നും ദിലിപ് ഘോഷ് പറഞ്ഞു. പകർച്ചവ്യാധി കണക്കിലെടുത്ത് പാർട്ടി പ്രവർത്തകരോട് എല്ലാ പരിപാടികളും നിർത്തി വക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പശ്ചിമബം​ഗാളിൽ ഏഴ് ദിവസത്തേയ്ക്ക് കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button