COVID 19KeralaLatest NewsNews

തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി

തിരുവനന്തപുരം • തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് എന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധ വ്യാപകമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഞായറാഴ്ച നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗബാധ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടിയത്.

ജനങ്ങള്‍ക്ക് ആരോഗ്യ ആവശ്യങ്ങള്‍ക്കും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. രാവിലെ 7 മുതല്‍ രാവിലെ 11 വരെ പഴം-പച്ചക്കറി-പലച്ചരക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button